ആഢംബര ജീവിതം കൊതിച്ച് 23 കാരനോടൊപ്പം ഒളിച്ചോടിയ വീട്ടമ്മക്ക് സംഭവിച്ചത് ......
ചവറ: കാമുകനൊപ്പം മുങ്ങിയ രണ്ട് കുട്ടികളുടെ മാതാവായ യുവതിയെ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തു. ചവറ സ്വദേശിനിയായ 28 വയസുകാരിയെയാണ് പന്മന നടുവത്തേരി സ്വദേശിയായ 23 വയസുകാരനായ കാമുകനോടൊപ്പം പിടിയിലായത്. കഴിഞ്ഞ മാസം 18-നാണ് യുവതി കാമുകനോടൊപ്പം മുങ്ങിയത്. യുവതിയുടെ ഭർത്താവ് നടത്തിവരുന്ന കടയിലെ ജീവനക്കാരനായിരുന്നു യുവാവ്. മൂന്നുവർഷം മുന്‍പാണ് ഇയാൾ കടയിൽ ജോലിക്കുവന്നത്. ഇതിനിടെ കടയുടമയുടെ ഭാര്യയുമായി യുവാവ് പ്രണയത്തിലായി. സംഭവമറിഞ്ഞ യുവതിയുടെ ഭർത്താവ് എട്ടുമാസം മുന്‍പ് യുവാവിനെ കടയിൽനിന്ന് പിരിച്ചുവിട്ടു. ഇതിനുശേഷം ഇരുവരും തമ്മിൽ മൊബൈൽ ഫോണിലൂടെ ബന്ധം തുടർന്നു വരികയായിരുന്നു. യുവതി യുവാവിനോടൊപ്പം പോയതിനെ തുടര്‍ന്ന് ഭർത്താവിന്റെ പരാതിയിൽ ചവറ സിഐ അന്വേഷണം നടത്തിവരികയായിരുന്നു. ബന്ധുവീടുകളിൽ അന്വേഷിച്ചെങ്കിലും യുവതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. സുൽത്താൻ ബത്തേരിയിലുള്ള ഒരു എടിഎമ്മ...