നേരില്‍ വന്നാല്‍ ഉമ്മ തരാമെന്ന് കാമുകി; പാതിരാത്രി കാമുകിയുടെ ചുടുചുംബനം പ്രതീക്ഷിച്ച് പോയ 17 കാരനെ ഒടുവില്‍ പോലീസ് രക്ഷിച്ചത് പൊട്ടക്കിണറ്റില്‍ നിന്നും ....മാമലയില്‍ സംഭവിച്ചത് ..............................
നേരില്‍ വന്നാല്‍ ഉമ്മ നല്‍കാമെന്നുള്ള കാമുകിയുടെ വാട്സാപ് സന്ദേശം കണ്ട് പാതിരാത്രിയില്‍ വീട്ടില്‍ നിന്നും ഇറങ്ങിയ യുവകാമുകന്‍ ഒടുവില്‍ ചെന്ന് പെട്ടത് പൊട്ടക്കിണറ്റില്‍. അവസാനം ജീവന്‍ രക്ഷിച്ചത് സാക്ഷാല്‍ പോലീസും. ഇരുവരും ഒരേ സ്‌കൂളിലാണ് പഠിക്കുന്നത്. കഴിഞ്ഞ ദിവസം പുത്തന്‍കുരിശിനടുത്ത് ഐനാമുഗളിലാണ് ചുംബനം നേടുന്നതിനുള്ള പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ യാത്ര മണിക്കുറുകളോളം ഫയര്‍ഫോസിനെയും പൊലീസിനെയും വലച്ചത്.
പാതി രാത്രി നടന്ന ചാറ്റിങ്ങിനിടയിലാണ് ഇപ്പോ വന്നാ നേരിട്ട് വന്നാല്‍ ഉമ്മ തരാമെന്ന കാമുകിയുടെ വാഗ്ദാനം.ഇത് കേട്ട പാതി,കേള്‍ക്കാത്ത പാതി പാതിരാത്രി തന്നെ കാമുകിയുടെ വീടു തേടി പോകാന്‍ കാമുകന്‍ തീരുമാനിക്കുകയായിരുന്നു.
മാമലയില്‍ നിന്നും കാറെടുത്ത് ശാസ്താംമുഗളിലേയ്ക്ക് പറന്നു.അപ്പോഴേക്കും വഴിയില്‍ വില്ലനായി പുത്തന്‍കുരിശ് പൊലീസിന്റെ രാത്രികാല പരിശോധന, ലൈസലസില്ലാത്ത കാമുകന്‍ പിന്നൊന്നും ആലോചിച്ചില്ല തൊട്ടടുത്ത ഇടവഴിയിലേയ്ക്ക് കാര്‍ വെട്ടിച്ചു കയറ്റി ദൗത്യം പൂര്‍ത്തീകരിക്കുനുള്ള ശ്രമമായി. കാര്‍ ഇടവഴിയിലേയ്ക്ക് പെട്ടെന്ന് വെട്ടി തിരിഞ്ഞ് കയറുന്നതു കണ്ട പൊലീസിനും സംശയമായി. പരിശോധയില്‍ ഉണ്ടായിരുന്ന രണ്ടാമത് പെട്രാളിങ് വാഹനത്തോട് ഇടവഴി അവസാനിക്കുന്ന റോഡില്‍ എത്താന്‍ പറഞ്ഞ പൊലീസ് സംഘം കാറിനെ പിന്തുടര്‍ന്നു.
കഴിഞ്ഞ ദിവസങ്ങളിലെ രാത്രി കാല കവര്‍ച്ചയില്‍ ജാഗരൂകരായിരുന്ന പൊലീസ് സംഘം പിന്തുടരുന്നത് കണ്ട് അതിവേഗതയില്‍ കാര്‍ പായിച്ച് കാമുകന്‍ മുന്നോട്ടു പോയി. വഴിയുടെ ഒടുവിലും പൊലീസിനെ കണ്ടപ്പോള്‍ കാര്‍ അതി വേഗതയില്‍ തിരിക്കാന്‍ നടത്തിയ ശ്രമം ഇല്കട്രിക് പോസ്റ്റ് ഇടിച്ചു തെറിപ്പിച്ചും,സമീപത്തെ വീടിന്റെ മതില്‍ തകര്‍ത്തുമാണ് നിന്നത്.
അപകടത്തില്‍ കാറിന് സാരമായ കേടുപാട് പറ്റിയതറിഞ്ഞ് കാമുകന്‍ കാറില്‍ നിന്നും ഇറങ്ങിയോടി. വഴിയറിയാതെയുള്ള ഓട്ടം സമീപത്തെ പൊട്ടകിണറ്റിലാണ് അവസാനിച്ചത്. കാര്‍ അപകടത്തില്‍പെട്ടതു കണ്ട പൊലീസ് സംഘം സമീപത്ത് അരിച്ചു പെറുക്കി അന്വേഷണം തുടങ്ങി. ഒരെത്തും പിടിയും കിട്ടാതെ പുലര്‍ച്ചെ 4.45 ഓടെ മടങ്ങാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഒരു മൂളലും മുരങ്ങലും ചേട്ടാ രക്ഷിക്കണെ എന്നുപറഞ്ഞുള്ള നിലവിളിയും കേള്‍ക്കുന്നത്. ശ്രദ്ധിച്ചപ്പോള്‍ സമീപത്തെവിടയോ നിന്നാണെന്ന് മനസ്സിലായി.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിണറും കിണറിനടിയില്‍ അരഞ്ഞാണ ഭാഗത്ത് പിടിച്ച് മുങ്ങാതെ നില്ക്കുന്ന 17 കാരനെയും കാണുന്നത്. ഉടന്‍ വിവരം പട്ടിമറ്റം ഫയര്‍ ഫോഴ്‌സിലറിയിച്ചു. അവരെത്തി റെസ്‌ക്യൂ നെറ്റ് ഉപയോഗിച്ച് 50 അടിയിലേറെ താഴ്ചയുള്ള കിണറ്റില്‍ നിന്നും ആളെ കരയ്‌ക്കെത്തിച്ചു. കര പറ്റിയ ആള്‍ക്ക് കാര്യമായ കുഴപ്പമില്ലന്ന് മനസിലാക്കിയപൊലീസ് സംഘം വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് സംഭവത്തിന്റെ കിടപ്പുവശം വ്യക്തമായത്.
തുടര്‍ന്ന് വീട്ടുകാരെ വിളിച്ച് വരുത്തി പൊലീസ് കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തി,കാമുകനെ അവര്‍ക്കൊപ്പം പറഞ്ഞുവിടുകയായിരുന്നു.

Comments
Post a Comment