മൊബൈൽ ക്യാമറക്കു മുന്നിൽ ഉടുതുണി അഴുകുന്ന ഓൺലൈൻ പ്രണയങ്ങൾ : പറ്റുമെങ്കില്‍ എല്ലാരും ഇതൊന്നു വായിക്കണം..............
പറ്റുമെങ്കില്‍ എല്ലാരും ഇതൊന്നു വായിക്കണം.
ഉപ്പയുടെ ഖബറിനരികില്‍ ചെന്ന് പ്രാര്‍ത്ഥനയും കഴിഞ്ഞു മടങ്ങുന്ന നേരത്താണ് അതുവരെ അവിടെ കണ്ടിട്ടില്ലാത്ത ഒരു ചെറുപ്പക്കാരന്‍ എന്റെ കണ്ണില്‍ ഉടക്കിയത് .
പുതിയ കബര്‍ ആണെന്ന് തോന്നുന്നു ആരായിരിക്കും. കണ്ടിട്ട് ഒരു പിടിയും ഇല്ല .
അയാള്‍ വരുന്നത് വരെ ഞാന്‍ പുറത്ത് കാത്തു നിന്നു .
കുറച്ചു സമയത്തിന് ശേഷം അയാള്‍ എന്റടുത്ത് എത്തി .
ഞാന്‍ സലാം പറഞ്ഞു ഇവിടെ കണ്ടിട്ടില്ലാലോ?
എവിടുന്നാ?
ഞാനിവിടെ അടുത്താ നിങ്ങളോ ?
ഞാന്‍ ഒരു 10 km അപ്പുറത്താ എന്റെ പേര് നിസാര്‍ നിങ്ങളെ പേരെന്താ ?
എന്റെ പേര് റിയാസ് ആരെ കബര്‍ ആണ് ഇവിടെ .?
എന്റെ ഉപ്പ ,മരിച്ചിട്ട് 15 വര്‍ഷമായി ഞാന്‍ പുറത്തായിരുന്നു ഇപ്പോ ലീവിന് വന്നതാ ഞാന്‍ പോവുന്ന സമയത്ത് ഉള്ള കബര്‍ അല്ല പുതിയതാണ് ആരാ നിങ്ങളെ അത് ?
അയാള്‍ എന്നെ നോക്കി,
.വിഷമമാണെങ്കില്‍ പറയണ്ടാട്ടോ വിഷമംഒന്നുമല്ല ആ ഖബറില്‍ ഉള്ളത് എന്റെ ആരുമല്ല എങ്കിലും ഞാനിവിടെ വരും എല്ലാ വെള്ളിയാഴ്ചയും.
ആ ഖബറില്‍ ഉള്ളത് ഫാസില എനിക്ക് വേണ്ടി കല്ല്യാണം ഉറപ്പിച്ച പെണ്ണായിരുന്നു .
അയാള്‍ പറയാന്‍ തുടങ്ങി ,
ഞാന്‍ സൗദിയിലായിരുന്നു വീട്ടുകാര്‍ ഉമ്മയും പെങ്ങളും അളിയനും ചേര്‍ന്ന് കണ്ടുപിടിച്ചതാ എനിക്കും ഒരു ഫോട്ടോ അയച്ചു തന്നു ഫോട്ടോ കണ്ടപ്പോ എനിക്കും ഇഷ്ടായി വീട്ടുകാര്‍ അതുറപ്പിച്ചു ഒരു വളയും ഇട്ടുകൊടുത്തു.
അവളുടെ കയ്യില്‍,
ആറുമാസം കഴിഞ്ഞാല്‍ നാട്ടില്‍ വരും അന്ന് കല്ല്യാണം ഉമ്മ വഴി അവളുടെ നമ്പര്‍ വാങ്ങി നോക്കിയപ്പോ വാട്‌സാപ്പ് ഉണ്ട് എന്റെ ഒരു ഫോട്ടോയും അസലാമുലൈകും ഞാനാണ് റിയാസ് എന്നൊരു മെസേജ് അയച്ചു.
അതൊന്നു നോക്കി എന്നല്ലാതെ മറുപടി ഒന്നും വന്നില്ല .
രണ്ടു ദിവസം കഴിഞ്ഞു ഞാന്‍ ഒന്ന് വിളിച്ചു നോക്കി ഫോണ്‍ എടുത്തതും ഞാനാണ് എന്ന് പറഞ്ഞ ഉടനെ കട്ടാക്കി എന്തോ നാണം കൊണ്ടാവും എന്ന് കരുതി .
ഒരു ദിവസം ഫോണ്‍ എടുത്ത് നോക്കിയപ്പോ ഒരു മെസേജ് അവളുടേതായിരുന്നു, അസലാമുലൈകും,
വാലൈകും സലാം ഞാന്‍ തിരിച്ചയച്ചു.
പിന്നീട് കുറേ സംസാരിച്ചു അങ്ങനെ ഞാനവളെ സ്‌നേഹിച്ചു തുടങ്ങി വരാന്‍ രണ്ടു മാസം ഒള്ളു . ഒരുദിവസം അവളെന്നോട് പറഞ്ഞു ഇക്കാ ഒരു കാര്യം പറയാനുണ്ട് .
എന്താ പറഞ്ഞോളൂ .
എനിക്ക് ഇക്കാനെ വഞ്ചിക്കാന്‍ വയ്യ എത്ര മാന്യമായ നിങ്ങളെന്നോട് സംസാരിക്കുന്നെ നിങ്ങളെ പറ്റിക്കാന്‍ എനിക്കെന്നല്ല ഒരു പെണിനുo കഴിയില്ല എനിക്കൊരാളെ ഇഷ്ടാണ് .
ഞാനയാളുടെ കൂടെ പോവും നിങ്ങളോട് പറയാതെ വയ്യ .
ഞാനാകെ തളര്‍ന്നു പോയി. നിസാര്‍.
സ്‌നേഹിച്ചു തുടങ്ങിയതേ ഒള്ളു തല കറങ്ങുന്ന പോലെ തോന്നി .അവള്‍ പറയാന്‍ തുടങ്ങി ഫേസ്ബുക്കില്‍ പരിചയപെട്ടതാണ് പിന്നീട് ചാറ്റിങ്ങും വിഡിയോ ചാറ്റും ആയി എന്റെ എല്ലാം ഞാന്‍ അയാള്‍ക്ക് കൊടുത്തിട്ടുണ്ട് പേര് നിഷാo അവനില്ലാതെ എനിക്ക് കഴിയില്ല ഇനി.
.ഫാസില പറഞ്ഞത് നന്നായി ഒളിച്ചോടാനൊന്നും നില്‍ക്കണ്ട എനിക്കിഷ്ടായില്ല എന്ന് പറഞ്ഞു ഞാന്‍ ഒഴിവായി തരാം അവന്‍ നാട്ടിലെത്തിയാല്‍ വീട്ടില്‍ വന്ന് ചോദിക്കാന്‍ പറ .
ഇക്കാ നിങ്ങള്‍ വലിയവനാണ് ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന പോലെ വലിയ മനസാണ് എങ്കിലും നിങ്ങളോട് എനിക്ക് മറച്ചു വെക്കാന്‍ വയ്യ ഫോട്ടോസ് ആയും വിഡിയോ ആയും ഞങ്ങള്‍ തമ്മില്‍ ഇനി ഒന്നും കാണാന്‍ ബാക്കി ഇല്ല .പൊറുക്കണം .
അവനെ പരിചയ പെട്ടില്ലെങ്കില്‍ ഇക്കാനെ അല്ലാതെ വേറൊരാളെ എനിക്ക് വേണ്ട അത്രക്ക് ഇഷ്ടാണ് നിങ്ങളെ .
നിഷാമിനെ ഞാന്‍ ഫേസ്ബുക്കില്‍ പരിചയപെട്ട് ഒന്നും അറിയാത്ത പോലെ ഒരുപാട് സംസാരിച്ചു ഒരു പെണ്ണല്ലാത്തത് കൊണ്ടാവും അവനെന്നോട് എല്ലാം തുറന്ന് പറഞ്ഞു വീട്ടില്‍ ഭാര്യയും രണ്ടു കുട്ടികളും ഉണ്ട് ഗ്രൂപ്പ് ഫോട്ടോ അയച്ചു തന്നു എന്റെ കണ്ണില്‍ ഇരുട്ട് കയറുന്നത് ഞാന്‍ അറിഞ്ഞു .
അവളോട് ഞാന്‍ എങ്ങനെ പറയും പറഞ്ഞില്ലെങ്കില്‍ അവള്‍ ഇനിയും തെറ്റിലേക്ക് പോവും ഞാനവളെ വിളിച്ചു .
ഫാസില നിന്നോട് ഒരു കാര്യം പറയാനുണ്ട് .
പറയു ഇക്ക.
നിഷാo നിന്നെ പറ്റിക്കായിരുന്നു അവനു ഭാര്യയും രണ്ട് മക്കളും ഉണ്ട് ഫോട്ടോ നിന്റെ ഫോണിലേക്ക് അയച്ചിട്ടുണ്ട് അവള്‍ ഒന്നും മിണ്ടുന്നില്ല ഫോട്ടോ നോക്കിയിട്ടുണ്ട് ഫോണ്‍ ഓഫ് ചെയ്തു.
എത്ര വിളിച്ചിട്ടും കിട്ടുന്നില്ല വീട്ടില്‍ പറഞ്ഞാല്‍ അവള്‍ക്ക് പ്രോബ്ലം ആവും എന്ന് കരുതി ഞാന്‍ പറഞ്ഞില്ല.
.പിന്നീടുള്ള ദിവസങ്ങളില്‍ അവളെ കുറിച്ച് ഒരു വിവരവും ഉണ്ടായില്ല വീട്ടില്‍ വിളിച്ചപ്പോ ഉമ്മയും ഒന്നും പറഞ്ഞില്ല അഞ്ചുദിവസത്തിന് ശേഷം ഞാന്‍ നാട്ടിലെത്തി .
വീട്ടില്‍ എത്തിയതും ഉമ്മയോട് ചോദിച്ചു ഉമ്മ, ഫാസില അവളെ ഒന്ന് കാണണം ഉമ്മാന്റെ കണ്ണില്‍ കണ്ണുനീര്‍ നിറയുന്നത് ഞാന്‍ കണ്ടു .
ഒരു കത്ത് എന്റെ കയ്യില്‍ തന്ന് ഉമ്മ പുറത്ത് പോയി മുറിയില്‍ നിന്നും
.( ഇക്കാ ഞാനാണ് ഫാസില എനിക്ക് ഇക്കാന്റെ കൂടെ ജീവിക്കാന്‍ കൊതിയുണ്ട് പക്ഷെ കഴിയില്ല ഇക്കാ
നിങ്ങളെ മുന്നില്‍ വരാന്‍ പോലും അര്‍ഹത ഇല്ല എനിക്ക്.
നല്ലൊരു കുട്ടി ഇക്കാടെ ജീവിതത്തില്‍ വരും ഇനിയൊരു ജന്മം ഉണ്ടേല്‍ എനിക്ക് ഇക്കാടെ ഭാര്യയായി കൂടെ ജീവിക്കണം ഞാന്‍ പോവുകയാണ് നിങ്ങളുടെ കയ്യില്‍ ഈ കത്ത് കിട്ടുന്ന നേരം ഫാസില പള്ളിത്തൊടിയിലെ ഒരു പുതിയ ഖബറില്‍ ഉറങ്ങുന്നുണ്ടാവും.
ഒന്ന് വരോ എന്റടുത്ത് ആ കാല്‍പാദം എന്റടുത്തു വരുന്നത് ഞാന്‍ അറിയും അവിടെ കിടന്നിട്ടെങ്കിലും എനിക്കാ കാലില്‍ വീണ് മാപ്പ് പറയണം .
ഒരുപാട് സ്‌നേഹത്തോടെ ഫാസില.)
പറഞ്ഞു തീര്‍ന്നതും റിയാസ് പൊട്ടിക്കരയാന്‍ തുടങ്ങി .
ഒരിക്കല്‍ പോലും കണ്ടിട്ടില്ലാത്ത അവളെ ഇത്രയും സ്‌നേഹിക്കുന്ന റിയാസിനോട് വല്ലാത്ത ഇഷ്ടം തോന്നി
എന്ത് പറയണം എന്നറിയാതെ എല്ലാം പടച്ചവന്റെ തീരുമാനം ആണെന്നും പറഞ്ഞു ഞാനും നടന്നു ..
(എന്റെ പ്രിയപ്പെട്ട സഹോദരിമാരെ നിങ്ങള്‍ക്ക്മാത്രേ നിങ്ങളെ രക്ഷിക്കാന്‍ കഴിയു ,.എന്തും ആലോചിച്ച് ചിന്തിച്ച് ജീവിക്കുക എല്ലാവരും ഇങ്ങനല്ല എന്നുകൂടി പറയട്ടെ ..
കടപ്പാട്

Comments
Post a Comment