വിവാഹത്തിന് മുന്‍പുള്ള പ്രണയം,അവിഹിത ഗര്‍ഭം; ഒരു നഴ്‌സിന്റെ അനുഭവകുറിപ്പ്..
ഒരവിവാഹിതയുടെ സിസേറിയന്‍
വിവാഹത്തിന് മുന്‍പ് പ്രണയബന്ധത്തില്‍ അകപ്പെട്ട്, ഊരാക്കുടുക്കില്‍പ്പെട്ട് വിഷമിക്കുന്ന ഒരു വിദ്യാര്‍ത്ഥി സമൂഹം നമുക്കിടയില്‍ ഉണ്ട്. .അങ്ങനെ യൊരു അനുഭവകഥ.. ഡ്യൂട്ടി കഴിഞ്ഞു വൈകുന്നേരം നാലുമണിയാകുമ്പോള്‍ ടെറസ്സില്‍ നിന്ന് ഒരു ചൂടുകോഫികുടിച്ചുകൊണ്ട് താഴെ ടാറിട്ട റോട്ടിലൂടെ പോകുന്ന ആളുകളെ വായ്‌നോക്കുന്നത് ഒരു രസമായിരുന്നു..എന്നും ഇതാവര്‍ത്തിച്ചപ്പോള്‍..എന്നും കാണുന്ന രണ്ടു മുഖങ്ങള്‍ മനസ്സില്‍ പതിഞ്ഞുപോയി ഒരു സുന്ദരി യായ പെണ്‍കുട്ടി പതിനേഴ് വയസ്സ് ഏകദേശം കാണും കൂടെ എപ്പോഴും ഉണ്ട് ഒരു കൊച്ചു സുന്ദരന്‍ .മീശ ശരിക്കും വന്നിട്ടില്ല ഇളംകറുപ്പ് നിറത്തോടുകൂടി നല്ല ഹൈറ്റുള്ള അവ നും സുന്ദരന്‍ തന്നെ. .ഇവര്‍ മനസ്സില്‍ പതിഞ്ഞു..പിന്നെ അവരെ ശ്രദ്ധിക്കുക പതിവായി ചുമ്മാ ഒരു രസം.
അവരെന്നും താമസിച്ചാണ് വരാറ് തൊട്ടടുത്താണ് വളരെ പ്രശസ്തമായ എന്‍ജിനീയറിംഗ് കോളേജ് ഉള്ളത് . ഞാന്‍ താമസിക്കുന്ന ഫ്‌ളാറ്റിന്റ്റെ അടുത്താണ് അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി യുടെ വീട് ആയതിനാല്‍ ആവശ്യത്തിലധികം സെക്യൂരിറ്റി ഉള്ള സ്ഥലം. ഒരിക്കല്‍ കോഫി കുടിച്ച് നില്ക്കുമ്പോള്‍ ആ സുന്ദരി യും സുന്ദരനും പതിയെ നടന്നു വരുന്നത് കണ്ടു ..എന്തൊക്കെ യോ സംസാരിക്കുന്നു ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും തൊട്ടു സംസാരിക്കുന്നതും കണ്ടു. മെയിന്‍ റോഡിലൂടെ നടന്നു നീങ്ങി അല്പം മുന്നോട്ട് ചെന്നാല്‍ ഒരു ചെറിയ ജംഗ്ഷന്‍ ഉണ്ട് അവിടെ നിന്ന് ഒരു ചെറിയ വഴിയുണ്ട് അവിടെയാണ് ലൗ കോര്‍ണര്‍. .സുന്ദരി സുന്ദരന്‍ മാര്‍ പഠനം കഴിഞ്ഞ് കൊച്ചു വര്‍ത്തമാനം പറഞ്ഞു സമ്മേളിക്കുന്ന സ്ഥലം കാമുകീ കാമുകന്‍മാരുടെ സ്ഥിരം ഒത്തുചേരല്‍ സ്ഥലം ആയതിനാല്‍ അവിടെ ലൗ കോര്‍ണര്‍ എന്ന പേരും വന്നു. .
അവിടേക്ക് ഇവര്‍ നടന്നു നീങ്ങുന്നത് നോക്കി അങ്ങനെ നിന്നു. .ദിവസങ്ങള്‍ കടന്നു പോയി. ഒരു ദിവസം വൈകുന്നേരം ആയപ്പോള്‍ എനിക്കും അവിടെ വരെപ്പോകണം എന്ന് തോന്നി അന്ന് ഒരു സുഹൃത്തിനേയും കൂട്ടി പെണ്‍സുഹൃത്താണ് എന്റ്റെ കൂടെ യുള്ളത് ..അതുകൊണ്ട് എന്തും തുറന്നു പറയാം ഞാന്‍ ഈ കാര്യം പറഞ്ഞിരുന്നു നിന്റ്റെ ലൗവേര്‍സ് എന്ന് അവള്‍ അവരെക്കുറിച്ച് എന്നോടു പറയുന്നത്.. ഞങ്ങള്‍ അവിടെയെത്തി. ഒരു കടലപായ്കറ്റ് വാങ്ങി കഴിച്ചോണ്ട് സുന്ദരമായ ആ കൊച്ചു പൂന്തോട്ടത്തില്‍ പച്ചപരവതാനി വിരിഞ്ഞുകിടക്കുന്ന മണ്ണിന്റ്റെ മാറി ലെ ഒരു മൂലയ്ക്ക് ഒരു മരചുവട്ടില്‍ ഞങ്ങള്‍ ഇരുന്നു. തൊട്ടപ്പുറത്ത് തൊട്ടു തൊട്ട് കൊക്കുരുമിയിരുപ്പുണ്ട് ഞാന്‍ പറഞ്ഞ സുന്ദരി യും സുന്ദരനും.ഞങ്ങള്‍ അവരെക്കുറിച്ച് സംസാരിച്ചിരുന്നു.
ദിവസങ്ങള്‍ പോയി മാസങ്ങള്‍ ആയി. ഗൈനക്കോളജി സ്റ്റ് ഉമാമേഡത്തിന്റ്റെ ഓ പി ഡി യില്‍ ഒരു പെണ്‍കുട്ടി കാണാന്‍ വന്നിരുന്നു അത് ഞാന്‍ കണ്ട സുന്ദരി യായത് കൊണ്ട് ഞാന്‍ അവിടേക്ക് ചെന്നു. . വയറുവേദനയാണ് ഡോക്ടറെ കാണാന്‍ വന്നതാ സെക്കന്റ് ഇയര്‍ എന്‍ജിനീയര്‍ വിദ്യാര്‍ത്ഥിനി. മേഡംപരിശോധിച്ച ശേഷം ആ കുട്ടിയോട് പ്രഗ്‌നന്‍സി ടെസ്റ്റ് ചെയ്യാന്‍ പറഞ്ഞു. ആ കുട്ടി വളരെ മോശമായി പ്രതികരിച്ചു.ഞാനൊരു സ്റ്റുഡന്റ്റാണ് മാന്യമായി സംസാരിക്കണം വയറുവേദനവന്നാല്‍ അതിന്റെ അര്‍ത്ഥം ഗര്‍ഭം ആണെന്നല്ല അത്തരം ചീപ്പ് അല്ല എന്ന് പറഞ്ഞു ഓ പി ഡി യില്‍ നിന്ന് ഇറങ്ങി പോയി.. മാസങ്ങള്‍ വീണ്ടും കടന്നു പോയി ഈയിടെ യായി അവരെക്കാണുന്നില്ല.ഇക്കാര്യം എന്റ്റെ കൂട്ടുകാരി യോട് പറഞ്ഞു .അവള്‍ പറഞ്ഞു അവര് കാര്യം നടത്തി പിരിഞ്ഞ് കാണും എന്ന്. .
ഞാന്‍ ആയിരിക്കും എന്നും പറഞ്ഞു . .ഇങ്ങനെ യെത്ര കാണുന്നത് ആണ് ..അതുകൊണ്ട് മറുത്തൊന്നും പറയാന്‍ തോന്നി യില്ല. മറ്റൊരു ദിവസം ഓപ്പറേഷന്‍ തിയേറ്ററില്‍ ആയിരുന്നു ഡ്യൂട്ടി വെള്ളിയാഴ്ച തിരക്കില്ലായിരുന്നു അതിനാല്‍ കോട്ടന്‍ ഉരുട്ടലാണ് മെയിന്‍ പരിപാടി. .പെട്ടെന്ന് ഫോണ്‍ റിംഗ് ചെയ്തു.എമര്‍ജന്‍സി സിസേറിയന് സെറ്റ് റെഡിയാക്കാന്‍ പത്ത് മിനിറ്റ് കൊണ്ടു എല്ലാം റെഡിയാക്കി അനസ്‌തേഷ്യ ഡോക്ടര്‍ എത്തി ഞങ്ങള്‍ ഗൗണ്‍ ഇട്ടു റെഡിയായി പേഷ്യന്റ്റ് എത്തി .ഒരുപാട് പേരെ കാണുന്നത് കൊണ്ട് മുഖം ശ്രദ്ധിച്ചില്ല.അനസ്‌തേഷ്യ കഴിഞ്ഞു സിസേറിയന് കഴിഞ്ഞു ബേബിയെ എടുത്തു എല്ലാം കഴിഞ്ഞു പ്രൊസിജിയര്‍ കേഷീറ്റ് എഴുതിക്കഴിഞ്ഞ് പോസ്റ്റ് ഓപ്പറേറ്റിവ് റൂമില്‍ ചെന്ന് പേഷ്യന്റിന്റ്റെ മുഖം കണ്ട് ഞാന്‍ അമ്പരന്ന് പോയി ..ഉമാമേഡത്തെ ചീത്തവിളിച്ച് പോയിട്ട് അവസാനം ഈ ഗതിയായി.കേഷീറ്റിന്റ്റെ ഫസ്റ്റ് പേജ് ഒന്നുടെ നോക്കി. .അണ്‍മാരീഡ് .സ്റ്റുഡന്‍സ് എന്നൊക്കെയാണ്.
കുഞ്ഞിനെ മറ്റൊരു സ്റ്റാഫ് ക്‌ളീന്‍ ചെയ്യുന്നുണ്ട്. .കൂടെയാരുണ്ട് ഞാന്‍ സ്റ്റാഫ്‌നോട് ചോദിച്ചു അപ്പോള്‍ ആരും ഇതുവരെ വന്നില്ല കുഞ്ഞി നെ പാരന്‍സിനെ കാണിച്ചില്ല എന്നാണ് അറിഞ്ഞത്. കുഞ്ഞിന് പാല്‍ കൊടുക്കാന്‍ അവള്‍ സമ്മദിച്ചില്ല എന്‍ ഐ സി യൂ വില്‍ പോയി ലാക്ടൊജന്‍ കൊടുത്തു ആണ്‍കുട്ടിയാണ് . പുറത്തു ചെന്നു കുഞ്ഞിന്റ്റെ അമ്മയുടെ പേര് വിളിച്ച് ആരെങ്കിലും ഉണ്ടോ എന്ന് ഒന്നു കൂടി ചോദിച്ചു. .മീശപോലും വരാത്ത കുഞ്ഞിന്റ്റെ അച്ഛന്‍ എത്തി. വിറയാര്‍ന്ന ചുണ്ടുകളോടെ അവന്‍ പറഞ്ഞു സിസ്റ്റര്‍. . എങ്ങനെ യെങ്കിലും സഹായിക്കുമോ എന്താണ് ഉദ്ദേശം. ഞാന്‍ ചോദിച്ചു ഞങ്ങള്‍ക്ക് കുഞ്ഞിനെ വളര്‍ത്താന്‍ യാതൊരു നിവര്‍ത്തിയും ഇല്ല. ഞാന്‍ ഒന്നും മിണ്ടിയില്ല .രണ്ട് പേരുടെ മാതാപിതാക്കളും എന്‍ ആര്‍ ഐ ആണ്. .കുട്ടികള്‍ ഇവിടെ കാണിച്ചു കൂട്ടുന്നത് ഒന്നും ആ മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ കുഞ്ഞിനെ കൊണ്ടു തിരിച്ച് പോയി.എന്‍ ഐ സി യു വില്‍ കുഞ്ഞി നെക്കിടത്തി ..അപ്പോഴേക്കും എന്റ്റെ ഡ്യൂട്ടി കഴിഞ്ഞു.
പിറ്റേന്ന് ഇവരെക്കുറിച്ച് അറിയാന്‍ ആകാംക്ഷയോടെ ചെന്നപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ഹൈദരാബാദിലെ ഏതോ ഒരു മുസ്ലിം ഫാമിലി പതിനാലുവര്‍ഷമായി വിവാഹം കഴിഞ്ഞിട്ട് കുട്ടികള്‍ ആയില്ല. മേഡത്തിന് അറിയുന്നവരാണ് . അവര്‍ കുഞ്ഞിനെ സ്വീകരിക്കാന്‍ വരുമെന്ന്. എല്ലാ നിയമനടപടികളോടും കൂടെ ആഘോഷമായി അവര്‍ വന്നു. കുഞ്ഞിനെ കൊണ്ടു വരാന്‍ ഫോണ്‍ വന്നപ്പോള്‍ അവസാനമായി കുഞ്ഞിനെ മാതാപിതാക്കളെക്കാണിക്കാന്‍ കൊണ്ട് പോയപ്പോള്‍ രണ്ടു പേരും ശബ്ദിക്കാനാവാതെ വലിയ തെറ്റ് ചെയ്ത കുറ്റവാളികളായി എന്റ്റെ മുമ്പില്‍ നിന്നു നെടുവീര്‍പ്പും കണ്ണുനീരും ബാക്കി യായി.നിഷ്‌കളങ്കനായ ആ കുഞ്ഞിന്റ്റെ മുഖത്ത് എന്തൊരു ഐശ്വര്യമാണ്.അവന്റ്റെ കൈകളില്‍ നിന്ന് പിടിവിടുമ്പോള്‍ അവള്‍ പൊട്ടി ക്കരയുന്നുണ്ടായിരുന്നു(അമ്മ).അവന്‍ തിരിഞ്ഞു നിന്നു ഒന്നും ശബ്ദിക്കാനാവാതെ (അച്ഛന്‍ ). അവന്‍ മുസ്ലിം അവള്‍ ഹിന്ദുവും ആയിരുന്നു. അവനെ അവന്റ്റെ പുതിയ മാതാപിതാക്കളെ ഏല്പിച്ചു
.ആ മാതാവ് അവനെ ചുംബിച്ചു. ഇതിവിടെ അവസാനിച്ചു എന്നാരും കരുതണ്ട. വിവാഹത്തിന് മുന്‍പ് ഇതുപോലെ സംഭവിക്കുന്നവരുടെ എല്ലാംകുഞ്ഞുങ്ങള്‍ ഇതുപോലെ ആകണമെന്നില്ല..പല സ്ഥലങ്ങളില്‍ ചിലപ്പോള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. ഇതറിവീല്ലായ്മകൊണ്ട്.മാതാപിതാക്കള്‍ ശ്രദ്ധിച്ചിരുന്നില്ല പണം മാത്രം മക്കള്‍ക്ക്‌പോരാ മാതാപിതാക്കളുടെ ശ്രദ്ധ ഈ പ്രായത്തില്‍ അത്യാവശ്യമാണ്.വിവാഹത്തിന് മുന്‍പുള്ള സെക്‌സ് ഒഴിവാക്കുക. അതുപോലെ ഗര്‍ഭനിരോദിതമാര്‍ഗ്ഗങ്ങള്‍ മാര്‍ക്കറ്റില്‍ സുലഭമാണ് ..ഇതുപോലെ യുള്ള അബദ്ധം ആര്‍ക്കും വരാതിരിക്കട്ടെ.സിസേറിയന്റ്റെ നീളത്തിലുള്ള മുറിവ് ഒരിക്കലും മാഞ്ഞുപോകില്ല.ആ കുട്ടിയുടെ ഭാവി??അതൊരു ചോദ്യചിഹ്നം.
Comments
Post a Comment