ദമ്പതികള്‍ കിടക്കുന്നതിൽ നിന്നും മനസിലാക്കാം അവര്‍ തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം
സ്‌നേഹബന്ധത്തിന്റെ ഊഷ്മളതയും ആഴവും കണ്ടെത്താന്‍ ദമ്പതികള്‍ക്കിടയില്‍ നിരവധി വഴികളുണ്ട്. നോട്ടം, സാമീപ്യം, സംസാരം അങ്ങനെ നിരവധി വഴികള്‍. എന്നാല്‍ ദമ്പതികള്‍ കിടക്കയില്‍ എങ്ങനെയാണ് കിടക്കുന്നത് എന്നത് നോക്കി ആ ബന്ധത്തിന്റെ ആഴം അളക്കാന്‍ കഴിയുമെന്ന് നിങ്ങള്‍ക്കറിയാമോ?
കട്ട സ്‌നേഹത്തിലായിരിക്കുമ്പോള്‍ രണ്ടുപേരും കെട്ടിപ്പിടിച്ച് ചിരിച്ചുകൊണ്ടാവും കിടന്നുറങ്ങുക. എന്നാല്‍ പരസ്പരം പിണങ്ങിയിരിക്കുമ്പോള്‍ ഭാര്യയും ഭര്‍ത്താവും തിരിഞ്ഞു കിടന്നായിരിക്കും മിക്കവാറും ഉറങ്ങുക. ഒരു ബന്ധത്തിന്റെ സവിശേഷതകള്‍ കിടത്തത്തില്‍ നിന്നും എങ്ങനെയറിയാം എന്ന് നമുക്ക് നോക്കാം. ഇതാ 10 തരം കിടപ്പ് രഹസ്യങ്ങള്‍!
1. ഒരേ ദിശയില്‍ ചെരിഞ്ഞ് കിടന്നു കൊണ്ട് കെട്ടിപ്പിടിച്ചു കൊണ്ടുള്ള ഉറക്കം
ദമ്പതികള്‍ തമ്മില്‍ വളരെ അടുപ്പമുണ്ട് എന്നാണ് ഇത്തരം കിടത്തം പറയുന്നത്. തമ്മില്‍ പിരിയാന്‍ വയ്യ എന്നുകൂടി പറയാതെ പറയുന്നുണ്ട് ഇവര്‍.
2. ഭാര്യ-ഭര്‍ത്താക്കന്മാര്‍ കട്ടിലിന് ഇരുവശത്തേയ്ക്കും പുറം തിരിഞ്ഞു കിടക്കുന്നത്
ഇത്തരത്തില്‍ ദമ്പതികള്‍ കിടക്കുകയാണെങ്കില്‍ അത് അവര്‍ക്കിടയിലെ വ്യക്തമായ അകല്‍ച്ചയെ സൂചിപ്പിക്കുന്നു. ഒപ്പം ശാരീരിക ക്ഷീണത്തിന്റെയും ലക്ഷണമാണ്. എന്നാല്‍ ഇത് പരസ്പര വിശ്വാസത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും ഒരു വാദമുണ്ട്. തങ്ങള്‍ സ്വന്തം ഇഷ്ടങ്ങളെ ബഹുമാനിക്കുന്നു എന്ന് കൂടി അര്‍ത്ഥമാക്കുന്നു ഇത്തരം കിടത്തം. പിന്നെ 'സൗന്ദര്യ പിണക്കമുള്ളവരുടെ' സ്ഥിരം രീതിയാണ് ഈ ഉറക്കം.
3. മുഖാമുഖം തിരിഞ്ഞ് കിടന്നു കൊണ്ടുള്ള ഉറക്കം
എപ്പോഴും പരസ്പരം കണ്ടുകൊണ്ടിരിക്കാനാണ് ഈ ദമ്പതികള്‍ക്ക് ആഗ്രഹം. എപ്പോഴും സംസാരിക്കാനും ഇവര്‍ ഇഷ്ടപ്പെടുന്നു.
4. പുരുഷന്‍ കമഴ്ന്നും സ്ത്രീ പുരുഷന് അഭിമുഖമായി, എന്നാല്‍ സ്പര്‍ശിക്കാതയും കിടന്നു കൊണ്ടുള്ള ഉറക്കം
ദമ്പതികള്‍ ഇങ്ങനെയാണ് കിടക്കുന്നതെങ്കിലും അവര്‍ തമ്മില്‍ എന്തെങ്കിലും പെരുത്തക്കേടുകളുണ്ടന്ന് മനസിലാക്കാം. അവര്‍ തമ്മില്‍ കൂടുതല്‍ ബന്ധം ആവശ്യമാണ് എന്നതിന്റെ ലക്ഷണം കൂടിയാണിത്.
5. പുരുഷന്റെ നെഞ്ചില്‍ ചാഞ്ഞുള്ള ഉറക്കം
പുരുഷന്റെ നെഞ്ചില്‍ മുഖം വെച്ച് പരസ്പരം പുണര്‍ന്ന് കിടക്കുന്നത് ദമ്പതികള്‍ക്കിടയിലെ ദൃഢമായ ആത്മബന്ധത്തെ കുറിക്കുന്നു. സംരക്ഷണം ആഗ്രഹിക്കുന്ന സ്ത്രീകളാണ് ഇത്തരത്തില്‍ ഉറങ്ങുക. മിക്കവാറും ഒരു ബന്ധത്തിന്റെ ആദ്യ നാളുകളിലാണ് കാണപ്പെടുന്നത്.
6. പുരുഷന്റെ തോളില്‍ സ്ത്രീ മുഖം വെച്ച് കിടക്കുന്നത്
ഭര്‍ത്താവിനോടുള്ള സ്ത്രീയുടെ വിധേയത്വമാണ് ഇങ്ങനെ തോളില്‍ മുഖം ചേര്‍ത്ത് വച്ചുള്ള ഉറക്കം സൂചിപ്പിക്കുന്നത്.
7. കട്ടിലിന്റെ രണ്ട് അറ്റങ്ങളിലായുള്ള ഉറക്കം
പരസ്പര ബഹുമാനത്തെയും അചഞ്ചല വിശ്വാസത്തെയും സൂചിപ്പിക്കുന്നു. കണ്ണകന്നാലും മനസ്സകലാത്തവര്‍.
8. മുഖാമുഖം നോക്കി കൈകളും കാലുകളും ചേര്‍ത്ത് വച്ച് കിടക്കുന്നത് ഉഷ്മളമായ ബന്ധത്തെ സൂചിപ്പിക്കുന്നു.
9. പുരുഷനോട് ചേര്‍ന്ന് സ്ത്രീ പിന്നിലായി കിടക്കുന്നത് പുരുഷന്‍ കൂടുതല്‍ സ്നേഹം ആഗ്രഹിക്കുന്നു എന്നാണ്. സ്ത്രീക്ക് പിന്നിലായി ചേര്‍ന്ന് കിടക്കുന്ന പുരുഷന്‍ അവള്‍ക്ക് കൂടുതല്‍ സ്നേഹവും സംരക്ഷണവും നല്‍കുന്നു.
10. പരസ്പരം ചേര്‍ന്നും എന്നാല്‍ മുഖം തിരിഞ്ഞും കിടക്കുന്നത് ആത്മാര്‍ഥതയും സ്നേഹവും വിശ്വാസവും പ്രതിഫലിപ്പിക്കുന്നു.
ഈ കാര്യങ്ങളെല്ലാം പല ദമ്പതികളെയും നിരീക്ഷിച്ച് വിദഗ്ദരും മന:ശാസ്ത്രജ്ഞരും വിശകലനം ചെയ്‌തെടുത്ത കാര്യങ്ങളാണ്. എന്നാല്‍ എല്ലാ ദമ്പതികളും ഇങ്ങനെ തന്നെ ആകണം എന്ന് ഒരു നിര്‍ബന്ധവുമില്ല. ദമ്പതികള്‍ക്കിടയിലെ സ്‌നേഹ ബന്ധത്തിന്റെ ആഴം മനസിലാക്കാന്‍ മികച്ച മറ്റു വഴികള്‍ ഉണ്ടെന്നും മനസിലാക്കുക!

Comments
Post a Comment