സുചിലീക്ക്‌സിലൂടെ പുറത്തായ നഗ്നചിത്രങ്ങൾ നീക്കം ചെയ്യണം; നടി അനുയ പരാതി നല്‍കി


മുംബൈ: സുചി ലീക്ക്‌സ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ധനുഷ്, റാണ ദഗ്ഗുബതി, തൃഷ, ഹന്‍സിക മോത്വാനി, അനിരുദ്ധ് രവിചന്ദര്‍, അന്‍ഡ്രിയ ജെറീമിയ തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്ക് വന്‍ തിരിച്ചടിയായി മാറിയ ഗായിക സുചിത്രയുടെ ട്വിറ്റര്‍ പേജില്‍ നിന്ന് വന്ന ചിത്രങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

ഇപ്പോള്‍ നടി അനുയ ഭഗവത്താണ് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ടാണ് അനുയ മുംബൈ പൊലീസിന്റെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത്. ഈ ചിത്രങ്ങള്‍ ഉപയോഗിച്ച് തന്നെ ചിലര്‍ വ്യക്തിഹത്യ ചെയ്യുന്നുണ്ടെന്നും അനുയ പരാതിയില്‍ പറഞ്ഞു.

ഈ പ്രശ്‌നത്തിന് സ്വയം പരിഹാരം കാണാന്‍ ശ്രമിച്ചതുകൊണ്ടാണ് പൊലീസില്‍ പരാതി നല്‍കാന്‍ ഒന്‍പത് മാസം വൈകിയതെന്ന് അനുയ പറഞ്ഞു. സുചിലീക്ക്‌സില്‍ പെട്ടപ്പോള്‍ പ്രശ്‌നം പരിഹരിക്കാന്‍ ഞാന്‍ സ്വയം പരിശ്രമിച്ചിരുന്നു. എന്നാല്‍, ആ ശ്രമം പരാജയപ്പെട്ടു. ഇത് ഉപയോഗിച്ച് ചിലര്‍ എന്നെ വ്യക്തിഹത്യ ചെയ്യുക വരെ ചെയ്തു. ഇതിനുശേഷമാണ് അഭിഭാഷകനുമായി കൂടിയാലോചന നടത്തി കേസ് ഫയല്‍ ചെയ്യാന്‍ തീരുമാനിച്ചത്.

ചിത്രങ്ങള്‍ പുറത്ത് വന്ന് മാസങ്ങള്‍ക്ക് ശേഷമാണ് അനുയ ചിത്രത്തിനെതിരെ രംഗത്ത് വന്നത്. ആരോ തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് താരങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് കാണിച്ച് സുചിത്ര കാര്‍ത്തിക് നല്‍കിയ പരാതിയില്‍ ചെന്നൈ പൊലീസ് അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്.

Comments

Popular posts from this blog

മൊബൈൽ ക്യാമറക്കു മുന്നിൽ ഉടുതുണി അഴുകുന്ന ഓൺലൈൻ പ്രണയങ്ങൾ : പറ്റുമെങ്കില്‍ എല്ലാരും ഇതൊന്നു വായിക്കണം..............